ന്യൂഡൽഹി: അഭിനന്ദൻ വർധമാെൻറ മോചനം മണിക്കൂറുകൾ നീണ്ട നടപടിക്രമങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ. മൂന്നാംദിനം മോചിപ്പിക്കപ്പെെട്ടങ്കിലും, വാഗ അതിർത്തിയിൽ എത്താനും നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഏറെ വൈകി. രാത്രി ഒമ്പതരയോടെ മാത്രമാണ് വാഗ അതിർത്തി വിട്ടത്. അവിടെനിന്ന് ഡൽഹിയിലേക്ക്.
വെള്ളിയാഴ്ച അഭിനന്ദനെ മോചിപ്പിക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പാർലമെൻറിൽ പ്രഖ്യാപിച്ചത് അന്താരാഷ്ട്ര സമ്മർദങ്ങൾക്കിടയിലാണ്. എന്നാൽ, ഇന്ത്യ ഉദ്ദേശിച്ച വേഗത്തിൽ വെള്ളിയാഴ്ച കാര്യങ്ങൾ നീങ്ങിയില്ല. വാഗ-അട്ടാരി അതിർത്തിയിൽ സുരക്ഷാ സന്നാഹങ്ങളോടെ അഭിനന്ദനെ എത്തിച്ചപ്പോഴേക്കും രാത്രിയായി. ജനക്കൂട്ടം തടിച്ചുകൂടുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ അസ്തമയ നേരത്ത് വാഗ അതിർത്തിയിൽ നടക്കാറുള്ള പതാക താഴ്ത്തൽ ചടങ്ങ് ഇരുരാജ്യങ്ങളും റദ്ദാക്കി.
വാദ്യമേളങ്ങളും കരിമരുന്നുമൊക്കെയായി അഭിനന്ദനെ വരവേൽക്കാൻ ആയിരങ്ങൾ തടിച്ചു കൂടിയിരുന്നു. അന്യരാജ്യത്തിെൻറ കസ്റ്റഡിയിൽനിന്ന് സൈനികനെ ഏറ്റുവാങ്ങുന്നതിനും കൈമാറുന്നതിനും അന്താരാഷ്ട്ര തലത്തിലുള്ള ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര റെഡ്ക്രോസ് പ്രതിനിധികളുടെ അകമ്പടിയിലും സാന്നിധ്യത്തിലുമായിരുന്നു കൈമാറ്റ നടപടികൾ. അതിനുമുമ്പ് വൈദ്യപരിശോധന, രേഖാപരമായ മറ്റു നടപടികൾ എന്നിവ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.