ജോഷിമഠിന് പിന്നാലെ അലിഗഡിലും വീടുകളിൽ വിള്ളൽ; പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് പ്രദേശവാസികൾ

ലഖ്നോ: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭീതി പരത്തി ഭൂമി ഇടിഞ്ഞുതാഴ്ന്നതിനിടെ ഉത്തർപ്രദേശിലെ അലിഗഡിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു. അലിഗഡിലെ കൻവാരിഗഞ്ചിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയതായി പ്രദേശവാസികൾ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്തെ ചില വീടുകളിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. മുനിസിപ്പൽ കോർപ്പറേഷനിൽ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും എടുത്തിട്ടില്ലെന്നും വീടുകൾ തകരുമെന്ന ഭയത്തിലാണ് ജനങ്ങളെന്നും പ്രദേശവാസികൾ പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള പൈപ്പുകളാണ് വിള്ളലുകൾക്ക് കാരണമെന്ന് ജനം ആരോപിച്ചു. നാല് ദിവസത്തോളമായി സ്ഥിതി തുടരുകയാണെന്നും ബന്ധപ്പെട്ട വകുപ്പുകളെ പരാതി അറിയിച്ചിട്ടും സഹായമൊന്നും ലഭിച്ചില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.

അതിനിടെ, വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് പൗരസമിതി പിന്നീട് അറിയിച്ചു. കൻവാരിഗഞ്ച് പ്രദേശത്തെ ചില വീടുകളിൽ വിള്ളലുണ്ടായതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഒരു സംഘത്തെ പ്രദേശത്തേക്ക് അയക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ഉറപ്പ് നൽകി.

Tags:    
News Summary - After Joshimath, panic grips Aligarh as cracks appear in homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.