'കച്ച ബദാം' തരംഗത്തിന് വിരാമം; ഇനി പേരക്ക മുത്തശ്ശന്‍റെ മനോഹര ഗാനം

പശ്ചിമ ബംഗാളിലെ നിലക്കടല വിൽപനക്കാരനായ ഭൂപൻ ബദ്യാകരിന്‍റെ 'കച്ച ബദാം' എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ആഴ്ചകൾക്ക് ശേഷം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു പേരക്ക വിൽപനക്കാരന്‍റെ ഗാനമാണ്.

പഴം വാങ്ങാനെത്തുന്ന ആളുകളെ ആകർഷിക്കാൻ പേരക്ക വിൽപനക്കാരൻ ജിംഗിൾ ഉപയോഗിച്ചാണ് മനോഹര ഗാനം ആലപിക്കുന്നത്. 27 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ ആളുകൾ അദ്ദേഹത്തെ 'കച്ചാ ബദം' ഗായകൻ ഭൂപൻ ബദ്യാകറുമായി താരതമ്യം ചെയ്യുകയായിരുന്നു.


Full View


യൂട്യൂബിൽ ഷെയർ ചെയ്ത വിഡിയോ പിന്നീട് ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു.

'പേരക്ക മുത്തശ്ശന്‍' എന്ന വിളിപ്പേരിലറിയപ്പെടുന്ന തെരുവ് കച്ചവടക്കാരെന്‍റെ വീഡിയോ എവിടെയാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.

Tags:    
News Summary - After 'Kacha Badam', Guava Seller's Catchy Song Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.