ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗി ആദിത്യനാഥ് സർക്കാറിെൻറ മോശം പ്രതിഛായ മറികടക്കാൻ നടപടികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായിആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്തദ്രേയ ഹോസബിലിനെ ഉത്തർപ്രദേശ് സന്ദർശനത്തിന് നിയോഗിച്ചുവെന്ന് 'ദി പ്രിൻറ്' റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ സന്ദർശനം നടത്തുന്ന ആർ.എസ്.എസ് നേതാവിെൻറ പ്രധാന ഉദ്ദേശം കോവിഡ് പ്രതിരോധത്തിൽ യോഗി സർക്കാറിനുണ്ടായ മോശം പ്രതിഛായ മറികടക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ചും പരിശോധിക്കും.
സംസ്ഥാനത്ത് സംഘപരിവാറിെൻറയും സർക്കാറിെൻറയും ഇടയിൽ സമന്വയമുണ്ടാക്കുക എന്നതും സന്ദർശന ലക്ഷ്യമാണ്. നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളുടെ ആശിർവാദത്തോടെയോടെയും കർശന നിരീക്ഷണത്തോടെയുമാണ് സന്ദർശനം. കോവിഡ് പ്രതിരോധത്തിൽ യോഗിക്കെതിരെ ബി.ജെ.പി എം.എൽ.എമാർ അടക്കം രംഗത്തുവരുന്ന സാഹചര്യമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.