ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ തീരുമാനത്തിന് ശേഷം ബി.എസ്.പി പാർട്ടി അക്കൗണ്ടിൽ എത്തിയത് 104 കോടി രൂപ. എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റാണ് ഇത് സംബംന്ധിച്ച വാർത്ത പുറത്ത് വിട്ടത്. മായവതിയുടെ സഹോദരെൻറ അക്കൗണ്ടിൽ 1.43 കോടി രൂപയും നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.
ഡൽഹിയിലെ യൂണിയൻ ബാങ്കിെൻറ കരോൾ ബാഗ് ശാഖയിൽ എൻഫോഴ്സ്മെൻറ് നടത്തിയ പരിശോധനക്കിടയിലാണ് ഇത്രയും തുക നിക്ഷേപിച്ചതായി കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന ആരംഭിച്ചതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മായവതിയുടെ സഹോദരൻ ആനന്ദ്കുമാർ മുമ്പ് തന്നെ ആദായ നികുതി വകുപ്പിെൻറ നിരീക്ഷണത്തിലായിരുന്നുവെന്ന് സൂചനകളുണ്ട്. 2013 ജൂണിൽ ആനന്ദ്കുമാറിെൻറ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
നോട്ട് പിൻവലിക്കൽ തീരുമാനത്തെ തുടർന്ന് രാഷട്രീയ പാർട്ടികൾക്കും ബാങ്കുകളിൽ പഴയ നോട്ടുകൾ നിക്ഷേപിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. 20,000 രൂപക്ക് മുകളിലുള്ള സംഭാവനകൾക്ക് രേഖകൾ സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.