താർ എക്​സ്​പ്രസിൻെറ സർവീസ്​ പാകിസ്​താൻ നിർത്തി

ലാഹോർ: സംഝോതക്ക്​ പിന്നാലെ ഇന്ത്യയേയും പാകിസ്​താനേയും ബന്ധിപ്പിക്കുന്ന താർ എക്​സ്​പ്രസിൻെറ സർവീസ്​ പാകി സ്​താൻ നിർത്തിവെച്ചു. കശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തിൽ പ്രതിഷേധിച്ചാണ്​ പാക്​ നീക്കം.

താർ എക്​സ്​പ്രസിൻെറ സർവീസ്​ നിർത്താൻ തീരുമാനിച്ചതായി പാക്​ റെയിൽവേ മന്ത്രി ഷെയ്​ഖ്​ റാഷിദ്​ അറിയിച്ചു. പാകിസ്​താനിലെ ഖൊക്രാപാറിൽ നിന്ന്​ ഇന്ത്യയിലെ മൊനാബോയിലേക്കാണ്​ താർ എകസ്​പ്രസ്​ സർവീസ്​ നടത്തുന്നത്​. ഇതോടെ ഇന്ത്യക്കും പാകിസ്​താനുമിടയിൽ ട്രെയിനുകളൊന്നും ഇനി സർവീസ്​ നടത്തുന്നില്ലെന്നും റെയിൽവേ മന്ത്രി പറഞ്ഞു.

നേരത്തെ ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണവും വ്യാപാര ബന്ധവും പാകിസ്​താൻ നിർത്തിവെച്ചിരുന്നു.

Tags:    
News Summary - After Samjhauta, Pakistan To Halt Thar Express-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.