സുപ്രീംകോടതി മുന്നറിയിപ്പിന്​ പിന്നാലെ 11 വനിതകൾക്ക്​ സ്ഥിരം കമ്മീഷൻ നൽകാൻ കരസേന

ന്യൂഡൽഹി: 11 വനിതകൾക്ക്​ സ്ഥിരം കമ്മീഷൻ നൽകുമെന്ന്​ അറിയിച്ച്​ സൈന്യം. യോഗത്യകളുണ്ടായിട്ടും സ്ഥിരം കമ്മീഷൻ നൽകുന്നില്ലെന്ന്​ കാണിച്ച്​ 11 വനിതകളാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​. ഈ ഹരജി പരിഗണിക്കുന്നവേളയിലാണ്​ സൈന്യം നിലപാട്​ അറിയിച്ചത്​.

സുപ്രീംകോടതി ഉത്തരവ്​ ലംഘിച്ചാൽ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന്​ കരസേനക്ക്​​ സുപ്രീംകോടതി മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാവുമെന്ന്​ സൈന്യം കോടതിക്ക്​ ഉറപ്പു നൽകിയത്​. വനിത ഉദ്യോഗസ്ഥർക്ക്​ സ്ഥിരം കമ്മീഷൻ നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ സുപ്രീംകോടതി നവംബർ 26 വരെ സമയം അനുവദിച്ചിട്ടുണ്ട്​.

 2020 ഫെബ്രുവരിയിലാണ്​ വനിത ഉദ്യോഗസ്ഥർക്ക്​ സ്ഥിരം കമ്മീഷൻ നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടത്​. വനിത ഉദ്യോഗസ്ഥർക്ക്​ കമാൻഡ്​ പോസ്റ്റിങ്​ ലഭിക്കുന്നതിന്​ അർഹതയുണ്ടെന്ന്​ കോടതി വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - After SC warning, Army agrees to grant permanent commission to 11 women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.