കശ്​മീരിൽ ഭീകരർക്കായി വ്യാപക തെരച്ചിൽ

ശ്രീനഗർ: കശ്​മീരിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണ പശ്​ചാത്തലത്തിൽ ആയുധധാരികൾക്കായി സൈന്യം വ്യാപക തെരച്ചിൽ ആരംഭിച്ചു. സെൻട്രൽ റിസർവ് പൊലീസും ജവാൻമാരും ഉൾപ്പെടുന്ന 3000 പേരെയാണ് ​ഇതിനായി നിയോഗിച്ചിരിക്കുന്നത്​. ഷോപിയാൻ ജില്ല ഉൾപ്പെടെ രണ്ട്​ ഡസനോളം ഗ്രാമങ്ങൾ, തോട്ടങ്ങൾ, വനപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇന്ന്​ രാവിലെയാണ്​ തെരച്ചിൽ ആരംഭിച്ചത്​.

കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കിടെ പൊലീസ്​ സ്​റ്റേഷൻ ആക്രമിച്ച ഭീകരർ ആയുധങ്ങൾ മോഷ്​ടിക്കുകയും കുൽഗാം, ഷോപിയാൻ എന്നിവിടങ്ങളിലെ ബാങ്കുകൾ കൊള്ളയടിക്കുകയും ചെയ്തിരുന്നു. എന്നാൽ ബാങ്കുകൾ കൊള്ളയടിച്ചത്​ തങ്ങളല്ലെന്നും ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്​ഥരെ കൊലപ്പെടുത്തിയത്​ സി.ആർ.പി.എഫ്  ആണെന്നുമാണ്​ ഹിസ്​ബുൽ മുജാഹിദീൻ വക്​താവ്​ പ്രസ്​താവനയിലൂടെ അറിയിച്ചത്​.

അടുത്തിടെ ആയുധധാരികളായ ആളുകളുടെ ഗ്രൂപ്പുകൾ തോട്ടത്തിലൂടെ സ്വതന്ത്രമായി കടന്നുപോകുന്നതി​​െൻറ വിഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതും സൈനിക നീക്കത്തിന്​ കാരണമായിട്ടുണ്ട്. ​അതേസമയം തെരച്ചിൽ ആരംഭിച്ചതിന്​ പിന്നാലെ ഗ്രാമങ്ങളിൽ ഒത്തുകൂടിയ യുവാക്കൾ സൈനികർക്ക് ​നേരെ കല്ലേറ് നടത്തി.

ജൂലൈ അവസാനം സുരക്ഷാ ഉദ്യോഗസ്​ഥരുടെ വെടിയേറ്റ്​ ഹിസ്​ബുൽ മുജാഹിദീൻ നേതാവ്​ ബുർഹാൻ വാനി കൊല്ലപ്പെട്ട ശേഷം പ്രദേശത്തെ നൂറോളം യുവാക്കൾ സായുധ ക്യാമ്പുകളിൽ ചേർന്നതായും​ റിപ്പോർട്ടുണ്ട്​.

 

 

Tags:    
News Summary - After terrorists loot arms, banks, security forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.