ബംഗളൂരു: സൈന്യത്തിൽ കരാർ അടിസ്ഥാനത്തിൽ യുവാക്കളെ നിയമിക്കുന്ന അഗ്നിപഥ് പദ്ധതിക്ക് കീഴിൽ കർണാടകയിലെ റിക്രൂട്ട്മെന്റ് റാലി ആഗസ്റ്റ് 10മുതൽ 22 വരെ ഹാസനിലെ ജില്ലാ സ്പോർട്സ് സ്റ്റേഡിയത്തിൽ നടക്കും. ബാംഗ്ലൂർ സോൺ റിക്രൂട്ടിങ് ഹെഡ്ക്വാർട്ടേഴ്സിന്റെ കീഴിലാണ് റാലി നടക്കുകയെന്ന് അധികൃതർ അറിയിച്ചു.
ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, തുമക്കുരു, മാണ്ഡ്യ, മൈസൂരു, ബെല്ലാരി, ചാമരാജ്നഗർ, രാമനഗര, കുടഗ്, കോലാർ, ചിക്കബെല്ലാപുർ, ഹാസൻ, ചിത്രദുർഗ, വിജയനഗര എന്നീ ജില്ലകളിലുള്ളവർക്ക് ഈ ദിവസങ്ങളിൽ റാലിയിൽ പങ്കെടുക്കാം.
അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മെൻ -പത്താംക്ലാസ് വിജയം, അഗ്നിവീർ ട്രേഡ്സ്മെൻ -എട്ടാംക്ലാസ് ജയം, അഗ്നിവീർ ക്ലാർക്ക് സ്റ്റോർ കീപ്പർ, ടെക്നിക്കൽ കാറ്റഗറീസ് എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ് റാലി.
ഉദ്യോഗാർഥികളുടെ വയസ്, വിദ്യാഭ്യാസയോഗ്യത, മറ്റ് നിയമനനടപടികൾ തുടങ്ങിയവ സംബന്ധിച്ച് ജൂലൈ ഒന്നിന് ഹെഡ്ക്വാർട്ടേഴ്സ് അറിയിപ്പ് പുറത്തിറക്കിയിരുന്നു. https://joinindianarmy.nic.in/ വെബ്സൈറ്റിലൂടെ ജൂലൈ ഒന്ന് മുതൽ 30 വരെ ഓൺലൈൻ രജിസ്ട്രേഷനും നടത്തിയിരുന്നു. റാലിയിൽ പങ്കെടുക്കാൻ ഓൺൈലൻ രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അവരവരുടെ മെയിൽ വഴി അഡ്മിറ്റ് കാർഡുകൾ ആഗസ്റ്റ് ഒന്നുമുതൽ ഏഴ് വരെ അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.