സ്​പേസ് ഡോക്കിങ് ദൗത്യം വീണ്ടും മാറ്റി; സാറ്റ്ലെറ്റുകൾ സുരക്ഷിതമെന്ന് ഐ.എസ്.ആർ.ഒ

ന്യൂഡൽഹി: സ്​പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റിവെച്ച് ഐ.എസ്.ആർ.ഒ. ജനുവരി ഏഴാം തീയതിയാണ് ദൗത്യം നടത്താൻ നിശ്ചയിച്ചിരുന്നത്. അത് ജനുവരി ഒമ്പതിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ദൗത്യം വീണ്ടും മാറ്റുകയാണെന്നാണ് ഐ.എസ്.ആർ.ഒ അറിയിച്ചിരിക്കുന്നത്.

പി.എസ്.എൽ.വി - സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്നതാണ് ദൗത്യം. ഡിസംബർ 30നാണ് സ്പേഡെക്സ് വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ച് ഘട്ടം ഘട്ടമായി അകലം കുറച്ചു കൊണ്ടുവന്ന് രണ്ട് ഉപഗ്രഹങ്ങളും സംയോജിപ്പിക്കുന്നതാണ് ഡോക്കിങ് .

ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം ഉപഗ്രഹങ്ങളെ വേര്‍പ്പെടുത്തുന്നതാണ് അൺഡോക്കിങ്. ഇതിനു ശേഷം രണ്ട് വര്‍ഷത്തോളം ഇവ വ്യത്യസ്ത ഉപഗ്രഹങ്ങളായി പ്രവര്‍ത്തിക്കും.ഡോക്കിങ്, അണ്‍ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും

ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതിന് മുമ്പ് ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. പരീക്ഷണം വിജയിച്ചാൽ ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാനിന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും സ്പെയ്‌സ് ഡോക്കിങ് ഉപയോഗപ്പെടുത്താനാവും.

Tags:    
News Summary - Isro postpones SpaDeX docking again, says satellites are safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.