അഗ്നിപഥ് വലിയ മാറ്റമുണ്ടാക്കുന്ന നയം -പ്രധാനമന്ത്രി

ന്യൂഡൽഹി: അഗ്നിപഥ് ഒരു പരിവർത്തന നയമാണെന്നും സായുധസേനയെ ശക്തിപ്പെടുത്തുന്നതിനും ഭാവിയിൽ അവരെ സജ്ജരാക്കുന്നതിനുമുള്ള നവീന പദ്ധതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഗ്നിപഥ് പദ്ധതിയുടെ തുടക്കക്കാരായതിന് ആദ്യ ബാച്ച് അഗ്നിവീർ അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

പുതുതാ‍യി നിയമനം ലഭിച്ചവരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി സ്ത്രീകളെയും കൂടുതൽ ശാക്തീകരിക്കും. യുവ അഗ്നിവീരന്മാർ സായുധസേനയെ കൂടുതൽ ഊർജസ്വലവും സാങ്കേതിക വൈദഗ്ധ്യമുള്ളവരുമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക പരിജ്ഞാനമുള്ള സൈനികർ സായുധസേനയിൽ പ്രധാന പങ്കുവഹിക്കും. അഗ്നിവീർ വരും കാലങ്ങളിൽ സേനയിൽ സുപ്രധാന പദവികളിൽ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സായുധസേനയിലെ ഏറ്റവും പ്രധാനപ്പെട്ടതും അഭൂതപൂർവവുമായ പരിഷ്‌കാരങ്ങളിലൊന്നാണ് അഗ്നിപഥ് പദ്ധതിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പ്രതിരോധ മന്ത്രാല‍യം സെൻട്രൽ ആർമ്ഡ് പൊലീസ്, റെയിൽവേ മന്ത്രാലയം തുടങ്ങിയ വിവിധ വകുപ്പുകളിൽ അഗ്നിവീരന്മാർക്ക് സംവരണം ഉറപ്പാക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. 

Tags:    
News Summary - Agnipath is a policy that will make a big difference - Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.