ന്യൂഡൽഹി: ബിഹാർ ഉപമുഖ്യമന്ത്രി രേണു ദേവിയടക്കം സംസ്ഥാനത്തെ പത്തോളം ബി.ജെ.പി നേതാക്കൾക്ക് വി.ഐ.പി സുരക്ഷ ഏർപെടുത്തി ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. അഗ്നിപഥ് പ്രതിഷേധത്തിൽ ബി.ജെ.പി നേതാക്കൾ ശാാരീരിക ഭീഷണിയടക്കം നേരിടുന്നുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം.
ഉപമുഖ്യമന്ത്രി രേണുദേവി,ബിഹാർ ബി.ജെ.പി അധ്യക്ഷൻ പശ്ചിം ചമ്പാരൻ, എം.പി സഞ്ജയ് ജയ്സ്വാൾ, എം.എൽ.എമാരായ ഹരിഭൂഷൺ താക്കൂർ, സഞ്ജയ് സരയോഗി അടക്കമുള്ളവർക്കാണ് സി. ആർ. പി. എഫിന്റെ വൈ കാറ്റഗറി സുരക്ഷ. ഇതു പ്രകാരം രണ്ടോ മൂന്നോ കമാൻഡോകൾ സുരക്ഷക്കായി കൂടെയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.