ഫിറോസാബാദ്: യു.പിയിൽ ബി.ജെ.പി എം.എൽ.എയുടെ കോവിഡ് ബാധിച്ച ഭാര്യക്ക് ആഗ്രയിലെ ആശുപത്രിക്ക് മുന്നിൽ കാത്തുകിടക്കേണ്ടിവന്നത് മണിക്കൂറുകൾ. ഇതോടെ ആശങ്കാകുലനായി ഫിറോസാബാദിലെ ജസ്റാന എം.എൽ.എ രാംഗോപാൽ ലോധി സംഭവത്തിെൻറ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.
മൂന്ന് മണിക്കൂറിലേറെ തറയിൽ കിടപ്പു തുടർന്നെങ്കിലും ആശുപത്രിയിൽ പ്രവേശനം നൽകിയില്ല. പിന്നീട് ജില്ല മജിസ്ട്രേട്ട് ഇടപെട്ട് ആശുപത്രിയിൽ ബെഡ് തരപ്പെടുത്തിക്കൊടുത്തുവെങ്കിലും സമയത്തിന് മരുന്നോ വെള്ളമോ നൽകുന്നില്ലെന്ന് എം.എൽ.എ ആരോപിച്ചു. ഒരു എം.എൽ.എയുടെ ഭാര്യയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താവും എന്ന് ലോധി വിഡിയോയിൽ ചോദിക്കുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നേരത്തെ ലോധിക്കും കോവിഡ് പോസിറ്റിവ് ആയിരുന്നു. ഇദ്ദേഹം നെഗറ്റിവ് ആയി വീട്ടിലെത്തിയതിനുശേഷമാണ് ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.