രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്ന് അസം മുഖ്യമന്ത്രി

നാഗോൺ: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെതിരെ രൂ‍ക്ഷവിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഭാരതീയ ജനതാ പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്ന നിരവധി കോൺഗ്രസ് എം.എൽ.എമാർ പാർട്ടിയുമായി ചർച്ച നടത്തിവരികയാണെന്ന് ബിശ്വ ശർമ്മ വെളിപ്പെടുത്തി.

അസമിൽ നടക്കാനിരിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലും ബി.ജെ.പി വിജയിക്കുമെന്നും ശർമ്മ അഭിപ്രായപ്പെട്ടു. കോൺഗ്രസിലെ എം.എൽ.എമാരിൽ പലരും ബി.ജെ.പിയിൽ ചേരുമെന്നതിനെക്കുറിച്ച് പാർട്ടിക്ക് അറിവില്ലെന്നും പാർട്ടി പുറപ്പെടുവിച്ച വിപ്പ് പാലിക്കാൻ സ്ഥാനാർത്ഥികളിൽ പലരും ബാധ്യസ്ഥരല്ലെന്നും ശർമ്മ ചൂണ്ടിക്കാട്ടി.

അസമിൽ യുനൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലുമായി സഖ്യം ചേർന്നാണ് ബി.ജെ.പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ആറ് സംസ്ഥാനങ്ങളിലായി 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് മാർച്ച് 31ന് നടക്കുന്നത്. അസം (രണ്ട് സീറ്റുകൾ), ഹിമാചൽ (ഒരു സീറ്റ്), നാഗാലാൻഡ് (ഒരു സീറ്റ്), ത്രിപുര (ഒരു സീറ്റ്), കേരളം (മൂന്ന് സീറ്റുകൾ) പഞ്ചാബ് (അഞ്ച് സീറ്റുകൾ) എന്നീ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മാർച്ച് 22 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 24 നാണ്.

Tags:    
News Summary - Ahead of Rajya Sabha polls, Assam CM Himanta Biswa Sarma says many Congress MLAs likely to join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.