ചെന്നൈ: തമിഴ്നാട്ടിൽ ബി.ജെ.പി-എ.െഎ.എ.ഡി.എം.കെ സഖ്യത്തിന് കളമൊരുങ്ങി. വടക്കൻ സംസ് ഥാനങ്ങളിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ തെന്നിന്ത്യയിൽ ബി.ജെ.പി നടത്തുന്ന സുപ്ര ധാന നീക്കമാണിത്. കുറച്ചു നാളുകളായി ഇരുകക്ഷി നേതാക്കളും രഹസ്യ ചർച്ച നടത്തിവരുകയാ യിരുന്നു. ഇതിന് അവസാന രൂപം നൽകുന്നതിെൻറ ഭാഗമായാണ് ബി.ജെ.പി തമിഴ്നാട് ഘടകത്തിെൻറ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വ്യാഴാഴ്ച രാത്രി ചാർേട്ടഡ് വിമാനത്തിൽ ചെന്നൈയിലെത്തിയത്.
ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഒാഫിസിൽ ഹ്രസ്വ ചർച്ചക്കുശേഷം അദ്ദേഹം ആഴ്വാർപേട്ടിലെ പ്രമുഖെൻറ വസതിയിൽ അണ്ണാ ഡി.എം.കെ സീറ്റ് വിഭജന സമിതിയുമായി ചർച്ച നടത്തി. കേന്ദ്രമന്ത്രി പൊൻ ധാകൃഷ്ണൻ, ബി.ജെ.പി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ എന്നിവരും സന്നിഹിതരായിരുന്നു. വെള്ളിയാഴ്ച പുലർച്ച വരെ നീണ്ട ചർച്ചക്കുശേഷം പിയൂഷ് ഗോയൽ ഡൽഹിക്ക് മടങ്ങി. 12 മണ്ഡലങ്ങളാണ് ബി.ജെ.പി ആവശ്യപ്പെട്ടത്. എന്നാൽ, ആറു സീറ്റ് മാത്രമേ നൽകാൻ കഴിയൂവെന്നായിരുന്നു അണ്ണാ ഡി.എം.കെ നിലപാട്.
ശ്രീപെരുംപുതൂർ, വെല്ലൂർ, തിരുപ്പൂർ, കോയമ്പത്തൂർ, കന്യാകുമാരി, തഞ്ചാവൂർ, ശിവഗംഗ, തിരുനൽവേലി, മധുര, സൗത്ത് ചെന്നൈ എന്നീ പത്തു മണ്ഡലങ്ങളും ബി.ജെ.പി ആവശ്യപ്പെട്ടു. ഇതിൽ തിരുനൽവേലി, തഞ്ചാവൂർ, മധുര, സൗത്ത് ചെന്നൈ എന്നിവ വിട്ടുകൊടുക്കാനാവില്ലെന്ന് അണ്ണാ ഡി.എം.കെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ച തുടരുകയാണ്. ഒടുവിൽ എട്ടു സീറ്റ് കൊണ്ട് ബി.ജെ.പി തൃപ്തിപ്പെടുമെന്നാണ് സൂചന. രണ്ടുദിവസത്തിനകം സഖ്യചർച്ചകൾക്ക് അന്തിമരൂപം നൽകാനാവുമെന്ന് ഒ. പന്നീർസെൽവം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.