തമിഴ്നാടിന് മുഖ്യമന്ത്രിയുണ്ട്; ഗവർണറെ പ്രതിരോധിച്ച് വെങ്കയ്യ നായിഡു

ന്യൂഡൽഹി: രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്നതിനിടെ തമിഴ്നാട് ഗവർണർ സി.വിദ്യാസാഗർ റാവുവിന് പിന്തുണയുമായി  ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു രംഗത്തെത്തി. സംസ്ഥാനത്ത ഭരണഘടനാ തലവനെന്ന നിലയിൽ ഗവർണർ തൻെറ ഉത്തരവാദിത്തം പക്ഷം ചേരാതെ നിറവേറ്റുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രി പദവയിൽ നിലവിൽ ഒരാളിരിക്കുന്നുണ്ടെന്നും കസേര ഒഴിഞ്ഞിരിക്കുകയല്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. 

ഗവർണറെ പുറത്താക്കണമന്ന് ഇന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തിയത്. ഭരണഘടനയുടെ വ്യക്തമായ ലംഘനമാണ് ഗവർണർ നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഗവർണർക്ക് ശശികലയും പന്നീർസെൽവവും ആശംസകൾ നേർന്നു.
 

Tags:    
News Summary - AIADMK Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.