കോയമ്പത്തൂർ: കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് തമിഴകമൊട്ടുക്കും പ്രക്ഷോഭം തുടരവെ, ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ സംഘടിപ്പിച്ച ഏകദിന നിരാഹാര ധർണയിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർെസൽവം തുടങ്ങിയവർ പെങ്കടുത്തു. രാവിലെ എേട്ടാടെ ചെന്നൈ ചെപ്പോക്കിലെ ഉപവാസ വേദിയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എത്തിയത് അണികളിൽ ആവേശം പകർന്നു. കോയമ്പത്തൂരിൽ എസ്.പി. വേലുമണി, തിരുപ്പൂരിൽ ഉടുമലൈ രാധാകൃഷ്ണൻ, മധുരയിൽ ചെല്ലൂർ രാജു, ഇൗറോഡിൽ കെ.എ. ശെേങ്കാട്ടയൻ തുടങ്ങിയ മന്ത്രിമാർ സമരത്തിന് നേതൃത്വം നൽകി. സംയുക്ത വ്യാപാരി സമിതിയുടെ ആഭിമുഖ്യത്തിൽ ആഹ്വാനം ചെയ്ത കടയടപ്പ് സമരം പൂർണമായിരുന്നു. പെട്രോൾ ബങ്കുകൾ പ്രവർത്തിച്ചു. ശിവകാശിയിലെ 900ത്തോളം പടക്കനിർമാണ കമ്പനികളും തൂത്തുക്കുടിയിലെ തീപ്പെട്ടി നിർമാണ കമ്പനികളും അടച്ചിട്ടു. തിരുച്ചി വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തിയ അമ്മ മക്കൾ മുന്നേറ്റ കഴകം പ്രസിഡൻറ് ടി.ടി.വി. ദിനകരൻ, കർഷക നേതാവ് അയ്യാകണ്ണു തുടങ്ങിയവരെ അറസ്റ്റ് ചെയ്തു.
ഡി.എം.കെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടുക്കും റോഡ്, ട്രെയിൻ തടയൽ സമരം അരങ്ങേറി. കോയമ്പത്തൂരിൽ പീളമേട് വിമാനത്താവളം ഉപരോധിച്ച അഞ്ഞൂറോളം ഡി.എം.കെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. നാം തമിഴർ കക്ഷി ഉൾപ്പെടെ കക്ഷികളും പ്രക്ഷോഭരംഗത്തിറങ്ങി. മിക്ക ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് സർവിസ് നടത്തിയത്. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരം-ഗുവാഹത്തി എക്സ്പ്രസ് തടഞ്ഞ ആയിരത്തോളം ഡി.എം.കെ-മനിതനേയ മക്കൾ കക്ഷി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. തഞ്ചാവൂരിൽ എൽ.െഎ.സി ഒാഫിസിന് നേരെ കല്ലേറ് നടന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉപവാസം നടത്തിയതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേവരാജൻ എന്നയാൾ മദ്രാസ് ഹൈകോടതിയെ സമീപിച്ചു.
കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. ഫെബ്രുവരി 16ലെ വിധിയിൽ ജലവിനിയോഗത്തിന് ‘സ്കീം’ നടപ്പാക്കണമെന്ന് പറഞ്ഞിരുന്നു. ഇതിന് മൂന്നുമാസത്തെ സാവകാശം അനുവദിക്കണമെന്നാണ് ഹരജി. ഏപ്രിൽ ഒമ്പതിന് കേസ് വിചാരണക്കെടുേമ്പാൾ പുതിയ അപേക്ഷയും പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുതുച്ചേരി സർക്കാറും കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ ഹരജി നൽകി.
അണ്ണാ ഡി.എം.കെയുടെ സമരം കപടനാടകമാണെന്ന് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ പ്രസ്താവിച്ചു. കാവേരി പ്രശ്നത്തിെൻറ പേരിൽ കലാപമുണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു. ഏപ്രിൽ അഞ്ചിന് ഡി.എം.കെ മുന്നണിയുടെ ബന്ദും എട്ടിന് ചെന്നൈയിൽ സിനിമപ്രവർത്തകരുടെ ധർണയും നടക്കും. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് പാർലമെൻറ് അങ്കണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.