ചെന്നൈ: മാധ്യമപ്രവർത്തകരെ നായ്ക്കളെന്ന് വിളിച്ച എ.െഎ.എ.ഡി.എം.കെ പ്രവർത്തകനെ പാർട്ടി പുറത്താക്കി. പാർട്ടിയുടെ പ്രവർത്തകരിലൊരാളായ ഹരി പ്രഭാകരനെയാണ് പുറത്താക്കിയത്. ട്വിറ്ററിലുടെയാണ് മാധ്യമപ്രവർത്തകരെ അപമാനിക്കുന്ന പരാമർശം ഹരി പ്രഭാകരൻ നടത്തിയത്. എ.െഎ.ഡി.എം.കെയുടെ െഎ.ടി വിങ്ങിലെ അംഗങ്ങളിലൊരാളാണ് ഹരി പ്രഭാകരൻ.
തൂത്തുക്കുടി സ്റ്റർലൈറ്റ് പ്രക്ഷോഭത്തിലെ മാധ്യമ ഇടപെടലിനെ വിമർശിച്ചായിരുന്നു ഹരി പ്രഭാകരെൻറ ട്വീറ്റ്. ഇൗ ട്വീറ്റിലാണ് മാധ്യമ പ്രവർത്തകർക്കെതിരെ അധിക്ഷേപകരമായ പരമാർശം ഹരിപ്രഭാകരൻ നടത്തിയത്. പരാമർശത്തിൽ ഖേദം പ്രകടപ്പിച്ച് പിന്നീട് ഇയാൾ രംഗത്തെത്തിയിരുന്നെങ്കിലും പാർട്ടി നടപടി എടുക്കുകയായിരുന്നു. തെൻറ പരാമർശം വ്യക്തിപരമെന്നും അതിൽ ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നുമായിരുന്നു ഹരിപ്രഭാകരെൻറ ട്വീറ്റ്.
തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പന്നീർശെൽവത്തിെൻറ തൂത്തുക്കുടി ആശുപത്രി സന്ദർശനത്തിടെ ചിത്രങ്ങൾ എടുക്കാൻ മാധ്യമപ്രവർത്തകരെ അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ച മാധ്യമപ്രവർത്തകെര കളിയാക്കിയായിരുന്നു ഇയാളുടെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.