ചെന്നൈ: അണ്ണാ ഡി.എം.കെ വിമത നേതാവും ആർ.കെ നഗർ എം.എൽ.എയുമായ ടി.ടി.വി. ദിനകരൻ ഇൗ മാസം 15ന് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നു. രാജ്യദ്രോഹികളുടെ പിടിയിൽനിന്ന് അണ്ണാ ഡി.എം.കെയെ രക്ഷിക്കുകയാണ് ലക്ഷ്യെമന്ന് ദിനകരൻ പറഞ്ഞു. ശശികലയും ദിനകരനും ഉൾപ്പെട്ട മന്നാർഗുഡി കുടുംബത്തെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ചുക്കാൻപിടിച്ച ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഒ. പന്നീർസെൽവം ബജറ്റ് അവതരിപ്പിക്കുന്ന ദിവസമാണ് ദിനകരെൻറ പുതിയ പാർട്ടിയും പിറക്കുന്നത്.
വിമത നീക്കങ്ങളെ തുടർന്ന് നിയമസഭയിൽനിന്ന് സ്പീക്കർ അയോഗ്യരാക്കിയ 18 എം.എൽ.എമാരും പാർട്ടി പ്രഖ്യാപനത്തിനുമുമ്പ് മേലൂരിൽ നടന്ന പൂജയിൽ പെങ്കടുത്തു. ദിനകരനൊപ്പം 22 എം.എൽ.എമാരുെണ്ടന്നാണ് സൂചന. കഴിഞ്ഞ ദിവസം ദിനകരൻ ഗ്രൂപ്പിന് പ്രഷർ കുക്കർ തെരഞ്ഞെടുപ്പ് ചിഹ്നമായി ഡൽഹി ഹൈകോടതി അനുവദിച്ചിരുന്നു. ജയലളിതയുടെ മണ്ഡലമായിരുന്ന ആർ.കെ നഗറിൽ പ്രഷർ കുക്കറായിരുന്നു ദിനകരെൻറ തെരഞ്ഞെടുപ്പ് ചിഹ്നം.
സ്പീക്കർ പി. ധനപാലിെൻറ അയോഗ്യത തീരുമാനത്തിനെതിരെ എം.എൽ.എമാർ നൽകിയ ഹരജിയിയിൽ മദ്രാസ് ഹൈകോടതി വിധി പറയാനിരിക്കുകയാണ്. തങ്ങൾ മറ്റൊരു പാർട്ടിയിലുമല്ലെന്നും ഇപ്പോഴും അണ്ണാ ഡി.എം.കെ അംഗങ്ങളാണെന്നും അതിനാൽ അയോഗ്യത നടപടി നിയമപരമായി നിലനിൽക്കില്ലെന്നും എം.എൽ.എമാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. നടന്മാരായ കമൽഹാസൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുകയും രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിന് നീക്കങ്ങൾ ഉൗർജിതമാക്കിയതിനും ഇടയിലാണ് മന്നാർഗുഡി കുടുംബം രംഗപ്രവേശനം ചെയ്യുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിൽ വിവാദങ്ങൾക്കൊപ്പം വളർന്നുവന്നവരാണ് തോഴി ശശികലയും ബന്ധുവായ ദിനകരനും ഉൾപ്പെട്ട മന്നാർഗുഡി കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.