കിഡ്നി ചികിത്സക്കായി സുഷമ സ്വരാജ് ആശുപത്രിയിൽ

ന്യൂഡൽഹി: വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിനെ എയിംസിൽ  പ്രവേശിപ്പിച്ചു. 64 വയസായ മന്ത്രിയെ ഈ വർഷം രണ്ടാം തവണയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വൃക്ക സംബന്ധമായ രോഗത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്നും കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാകുമെന്നും മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഉയര്‍ന്ന  പ്രമേഹം  വൃക്കയെ ബാധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിയതായി എയിംസ് അധികൃതര്‍ അറിയിച്ചു.  ഡോ. ബല്‍റാമിന്‍െറ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ്  ചികിത്സ നടത്തുന്നത്. 20 വര്‍ഷത്തോളമായി സുഷമ പ്രമേഹ രോഗിയാണ്. നവംബർ ഏഴാംതിയതിയാണ് സുഷമയെ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചത്.

Tags:    
News Summary - In AIIMS due to kidney failure tweets Sushma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.