ന്യൂഡൽഹി: കോവിഡ് ചികിത്സയിൽ കോൺവാലസെൻറ് പ്ലാസ്മ തെറപ്പി പരീക്ഷണാടിസ്ഥാന ത്തിൽ പ്രയോഗിക്കാൻ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് ( എയിംസ്) ത യാറെടുക്കുന്നു. ചില സ്വകാര്യ ആശുപത്രികൾ നേരത്തെ പ്ലാസ്മ തെറപ്പി പരീക്ഷിച്ചിരുന്നു. ഇൗ ചികിത്സക്ക് ഡ്രഗ് കൺട്രോൾ ജനറലിെൻറ അനുമതി േതടാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗലേറിയ അറിയിച്ചു. പ്ലാ
സ്മ തെറപ്പി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും പതിവു ഉപയോഗത്തിലേക്ക് പോവുന്നതിനുമുമ്പ് ആഴത്തിലുള്ള ഗവേഷണങ്ങളും പഠനങ്ങളും ആവശ്യമാണെന്നും ഡോ. ഗലേറിയ ചൂണ്ടിക്കാട്ടി. െഎ.സി.എം.ആറുമായി ചേർന്ന് ഇൗ തെറപ്പിയുടെ ഫലസാധ്യതയെക്കുറിച്ച് പരീക്ഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇൗ രീതി പരീക്ഷിക്കുന്നതിനുമുമ്പ് എല്ലാ സ്ഥാപനങ്ങളും ഐ.സി.എം.ആറിെൻറയും ഡ്രഗ് കൺട്രോൾ ജനറലിെൻറയും അനുമതി വാങ്ങുകയും മാർഗ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് ഡോ. ഗലേറിയ നിർദേശിച്ചു.
കൊറോണ പുതിയ വൈറസാണെന്നും കൃത്യമായി മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നും ഫോർടിസ് ഹോസ്പിറ്റൽ പൾമനോളജി വിഭാഗം ഡയറക്ടറും തലവനുമായ ഡോ. വിവേക് നംഗിയ വ്യക്തമാക്കി. ഹൈഡ്രോക്സി േക്ലാറോക്വിൻ ആയാലും പ്ലാസ്മ തെറപ്പി ആയാലും പരീക്ഷണ ചികിത്സാ രീതി മാത്രമാണ്. രോഗികൾക്ക് വ്യാജ പ്രതീക്ഷ നൽകരുതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് ഭേദമായവരുടെ രക്തത്തിൽനിന്ന് ആൻറിബോഡി വേർതിരിച്ചെടുത്ത് മറ്റൊരു രോഗിക്ക് നൽകുന്നതാണ് കോൺവാലസെൻറ് പ്ലാസ്മ തെറപ്പി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.