പനാജി: അസുഖ ബാധിതനായി ചികിത്സയിലിരിക്കുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ നാലു മാസത്തിനു ശേഷം പുതുവർഷദിനത്തിൽ ഒാഫീസിലെത്തി. പാൻക്രിയാറ്റിക് അർബുദം ബാധിച്ചതിനെ തുടർന്ന് െസപ്തംബറിൽ എയിംസിൽ പ്രവേശിപ്പിച്ചതിനു േശഷം ആദ്യമായാണ് മനോഹർ പരീകർ സെക്രേട്ടറിയേറ്റിൽ എത്തുന്നത്.
കഴിഞ്ഞ ഫെബ്രുവരി അവസാനം മുതൽ അദ്ദേഹം ചികിത്സയിലായിരുന്നു. രാവിെല 10.45ന് സെക്രേട്ടറിയേറ്റിലെ പ്രധാന കവാടത്തിൽ വന്നിറങ്ങിയ മുഖ്യമന്ത്രിയെ സ്പീക്കർ പ്രമോദ് സാവന്ത്, മന്ത്രിമാരായ മൗവിൻ ഗൊഡിഞോ, മിലിന്ദോ നായിക്, നിലേഷ് കാബ്രൽ, ബി.ജെ.പി എം.എൽ.എമാർ, മുൻ എം.എൽ.എ കിരൺ കണ്ഡോൽകർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
നിലവിലുള്ള ഒഴിവുകൾ, സ്ഥാനക്കയറ്റം, സ്ഥലം മാറ്റം തുടങ്ങി ഉടനടി ശ്രദ്ധ വേണ്ടതായ കാര്യങ്ങളെ കുറിച്ച് അവലോകനം െചയ്യുന്നതിനായി ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പരീകർ പെങ്കടുത്തു. ഡിസംബർ 16ന് തെക്കൻ ഗോവയിലെ ന്യൂ സുവാരി പാലവും, പനാജിയിലുള്ള മറ്റൊരു പ്രോജക്ടും പരീകർ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.