ഇംതിയാസ്​ ജലീൽ എം.ഐ.എം മഹാരാഷ്​ട്ര അധ്യക്ഷൻ​

ഹൈദ്രാബാദ്​: ഇംതിയാസ്​ ജലീലിനെ ഓൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ (എ​.ഐ.എം.ഐ.എം) മഹാരാഷ്​ട്ര പ്രസിഡൻറായി നിയമിച്ചു. ഔറംഗാബാദിൽ നിന്നുള്ള എം.പി കൂടിയാണ്​ ഇംതിയാസ്​ ജലീൽ. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മഹാരാഷ്​ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്​ മുന്നോടിയായാണ്​ നിയമനം.

മഹാരാഷ്​ട്രയിൽ മൂന്ന്​ പ്രാദേശിക അധ്യക്ഷൻമാരേയും എ​.ഐ.എം.ഐ.എം നിയമിച്ചിട്ടുണ്ട്​. അക്വീൽ മുജാവർ (പശ്ചിമ മഹാരാഷ്​ട്ര), നസീം ഷെയ്​ഖ്​(വിധർഭ), ഫിറോസ്​ ലാല (മറാത്ത്​വാദ) എന്നിവരെയാണ്​ നിയമിച്ചത്​.

പാർട്ടിയുടെ മുംബൈ അധ്യക്ഷനായി ഷകേർ പാട്നി തുടരുമെന്ന്​ എ​.ഐ.എം.ഐ.എം ജനറൽ സെക്രട്ടറി സെയ്​ദ്​ അഹമദ്​ പാഷ ഖ്വാദ്രി ബുധനാഴ്​ച പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - aimim appoints imtiaz jaleel as its state president for maharashtra -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.