'ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയാണ് ഏതൊരു സർക്കാറിന്‍റെയും പ്രഥമ ചുമതല'; ബംഗാൾ അക്രമങ്ങളിൽ ഉവൈസി

ഹൈദരാബാദ്: വോട്ടെടുപ്പ് ഫലം പുറത്തുവന്നിത് പിന്നാലെ പശ്ചിമ ബംഗാളിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ അതിരൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുകയാണ് ഏതൊരു സർക്കാറിന്‍റെയും പ്രഥമ ചുമതലയെന്ന് ഉവൈസി പറഞ്ഞു.

ജീവിക്കാനുള്ള അവകാശം മൗലികാവകാശമാണ്. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സാധിക്കാത്ത രാജ്യത്തെ ഏതൊരു സർക്കാറിന്‍റെ നടപടിയെയും അപലപിക്കുന്നതായും ഉവൈസി വ്യക്തമാക്കി.

വോട്ടെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ബംഗാളിൽ പരക്കെ അക്രമ സംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. വിവിധ സ്ഥലങ്ങളിലെ അക്രമങ്ങളിൽ എട്ടു പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കൊല്ലപ്പെട്ടവരിൽ ആറ് പേർ പാർട്ടി പ്രവർത്തകരാണെന്ന് അവകാശപ്പെട്ട ബി.ജെ.പി, തൃണമൂൽ ​ഗുണ്ടകൾ പാർട്ടി ഓഫീസുകൾ തകർത്തതായും ആരോപിച്ചു.

അതേസമയം, ബി.ജെ.പിയുടെ ആരോപണങ്ങൾ തൃണമൂൽ കോൺ​ഗ്രസ് നിഷേധിച്ചു. ബി.ജെ.പിയുടെ അക്രമത്തിൽ ഒരു പാർട്ടി പ്രവർത്തക൯ കൊല്ലപ്പെട്ടതായി തൃണമൂൽ നേതൃത്വം വ്യക്തമാക്കി. കൂടാതെ, തങ്ങളുടെ പ്രവർത്തകൻ കൊല്ലപ്പെട്ടതായി കോൺഗ്രസ്-ഇടതുപക്ഷ സഖ്യമായ ഇന്ത്യ൯ സെക്കുലർ ഫ്രണ്ടും ആരോപിച്ചു.

Tags:    
News Summary - AIMIM chief Asaduddin Owaisi react on WB violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.