മുസ്​ലിമിനെ യു.പി ഉപ മുഖ്യമന്ത്രിയാക്കണമെന്ന നിബന്ധന നിഷേധിച്ച് എം.ഐ.എം യു.പി. അധ്യക്ഷൻ

ലക്നോ: മുസ്​ലിമിനെ യു.പി ഉപ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പുനൽകിയാൽ നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന വാർത്ത നിഷേധിച്ച് ഒാൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ (എ.ഐ.എം.ഐ.എം) സംസ്ഥാന ഘടകം. എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷൻ ഷൗക്കത്തലിയാണ് വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്.

ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവി​ന്‍റെ സമാജ്‌വാദി പാർട്ടിയുമായി കൈകോർക്കാൻ തയാറാണെന്ന്​ എ.ഐ.എം.ഐ.എം ദേശീയ അധ്യക്ഷൻ​ അസദുദ്ദീൻ ഉവൈസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, അതിന്​ ഒരു മുസ്​ലിമിനെ യു.പി ഉപ മുഖ്യമന്ത്രിയാക്കണമെന്ന നിബന്ധനയാണ് ഉവൈസി മുന്നോട്ടുവെച്ചത്​.

നിലവിൽ ഓം പ്രകാശ് രാജ്ഭറി​െൻറ നേതൃത്വത്തിലുള്ള ഭഗിദാരി സങ്കൽപ് മോർച്ചയുമായി ഉവൈസി സഖ്യമുണ്ടാക്കിയിരുന്നു. ഭാരതീയ വഞ്ചിത് സമാജ് പാർട്ടി, ഭാരതീയ മാനവ് സമാജ് പാർട്ടി, ജനത ക്രാന്തി പാർട്ടി, രാഷ്ട്ര ഉദയ് പാർട്ടി തുടങ്ങിയ ചെറുസംഘടനകളുടെ യൂനിയനാണ് ഭഗിദാരി സങ്കൽപ് മോർച്ച​.

സംസ്ഥാന ഉപ മുഖ്യമന്ത്രി സ്ഥാനം മുസ്‌ലിംകൾക്കായി നീക്കിവക്കണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസിം വഖാർ ഈ മാസം ആദ്യം ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ കോൺഗ്രസ്, ബഹുജൻ സമാജ്​വാദി പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്​തു. ചെറിയ കക്ഷികളുമായി സമാജ്‌വാദി പാർട്ടി സഖ്യമുണ്ടാക്കുമെന്ന അഖിലേഷ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - AIMIM chief Saukat Ali deny media reports stating that Muslim deputy CM News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.