ഹൈദരബാദ്: മഹാവികാസ് അഖാഡിയുമായി സഖ്യമുണ്ടാക്കാൻ തുറന്ന ചർച്ചകൾക്ക് തയാറെന്ന് ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‍ലിമിൻ തലവൻ അസദുദ്ദീൻ ഉവൈസി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച.
സഖ്യം രുപീകരിക്കുന്നതിനായി മഹാവികാസ് അഖാഡിയുമായി ചർച്ച തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ സംസ്ഥാന പ്രസിഡന്റ് മഹാവികാസ് അഖാഡിക്ക് കത്തയച്ചിട്ടുണ്ട്. അന്തിമ തീരുമാനം സഖ്യത്തിലെ പാർട്ടികൾ ചേർന്നാണ് എടുക്കേണ്ടത്. തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി പാർട്ടി തയാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അതുണ്ടായില്ല. അപ്രതീക്ഷിതമായ ഫലമാണ് ഹരിയാനയിൽ ഉണ്ടായതെന്നും ഉവൈസി പറഞ്ഞു. നേരത്തെ മഹാരാഷ്ട്രയിൽ എ.ഐ.എം.ഐ.എം എം.പി ഇംതിയാസ് ജലീൽ മഹാരാഷ്ട്രയിൽ സീറ്റുകൾ ആവശ്യപ്പെട്ട് കത്തയച്ചിരുന്നു.
28 സീറ്റുകൾ ആവശ്യപ്പെട്ടാണ് കത്തയച്ചത്. മുസ്‍ലിംകൾ ഭൂരിപക്ഷമായ 28 മണ്ഡലങ്ങളിൽ സീറ്റുകൾ ആവശ്യപ്പെട്ടായിരുന്നു കത്ത്. കോൺഗ്രസിനും എൻ.സി.പിക്കുമായിരുന്നു കത്തയച്ചത്. എന്നാൽ, ഇക്കാര്യത്തിൽ അനുകൂലമായ പ്രതികരണം ഇരുപാർട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.