എയർഫോഴ്സ് വിമാനം കുടുങ്ങി; ലേയിൽ നിന്നുള്ള സർവീസുകൾ തടസപ്പെട്ടു

ന്യൂഡൽഹി: എയർഫോഴ്സ് വിമാനം റൺവേയിൽ കുടുങ്ങിയതിനെ തുടർന്ന് ലേയിൽ നിന്നുള്ള വിമാന സർവീസുകൾ തടസപ്പെട്ടു. എയർഫോഴ്സിന്റെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് റൺവേയിൽ കുടുങ്ങിയത്. ഇതോടെ ലേയിലെ കുഷോക് ബകുല റിംപോച്ചെ എയർപോർട്ടിൽ നിന്നുള്ള സർവീസുകൾ പൂർണമായും നിർത്തിവെച്ചു.

വിമാന സർവീസുകൾ നിലച്ചതോടെ വ്യാപകപരാതികളുമായി യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. ലേയിലേക്ക് പോകേണ്ടിയിരുന്ന പല വിമാനങ്ങളും വഴിതിരിച്ചു വിട്ടു. ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാണിജ്യ വിമാനത്താവളങ്ങളിൽ ഒന്നാണ് ലേയിലേത്.

3256 മീറ്റർ ഉയരത്തിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. നിയന്ത്രണരേഖക്ക് സമീപം സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ വിമാനത്താവളമായ ലേ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നതാണ്. യു.എസ് നിർമ്മിതമായ ഗ്ലോബ് മാസ്റ്റർ എയർഫോഴ്സിന്റെ കൈയിലുള്ള വലിയ വിമാനങ്ങളിലൊന്നാണ്.

Tags:    
News Summary - Air Force's C-17 Globemaster Stuck At Leh Runway, Flights Cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.