ഫ്ളൈറ്റിൽ വെച്ച് പൈലറ്റ് എയർഹോസ്റ്റസിനെ അപമാനിച്ചതായി പരാതി

മുംബൈ: അഹമ്മദാബാദ്^ മുംബൈ എയർ ഇന്ത്യ ഫ്ളൈറ്റിൽ പൈലറ്റ് എയർഹോസ്റ്റസിനെ അപമാനിച്ചതായി പരാതി. മെയ് നാലിനാണ് സംഭവമുണ്ടായത്. മുംബൈ സഹർ പൊലീസ് സ്റ്റേഷനിലാണ് എയർ ഹോസ്റ്റസ് പരാതി നൽകിയിട്ടുള്ളത്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പൊലീസ് വ്യക്തമാക്കി.

പരാതിയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്നതിനാൽ ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. അന്വേഷണത്തിന് തങ്ങളുടെ ഭാഗത്തുനിന്നും പരിപൂർണ സഹകരണമുണ്ടാകുമെന്നും എയർ ഇന്ത്യ അറിയിച്ചു.

Tags:    
News Summary - Air India air hostess accuses pilot of molesting her onboard-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.