കോവിഡ് നിയന്ത്രണങ്ങൾ: ഈ രാജ്യത്തേക്കുള്ള വിമാനം സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി: പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ വീണ്ടും വിമാനസർവീസ് റദ്ദാക്കലുമായി എയർ ഇന്ത്യ. ഹോങ്കോങ്ങിലേക്കുള്ള സർവീസാണ് എയർ ഇന്ത്യ ഒടുവിൽ റദ്ദാക്കിയത്. നിയന്ത്രണം മൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് കമ്പനിയുടെ നടപടി.

കോവിഡ് നിയന്ത്രണങ്ങളും സെക്ടറിലെ കുറഞ്ഞ ഡിമാൻഡും മൂലം ഹോങ്കോങ്ങിലേക്കുള്ള 19, 23 തീയതികളിലെ വിമാനം റദ്ദാക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം എയർ ഇന്ത്യ അറിയിച്ചത്.

ഹോങ്കോങ്ങിൽ എത്തുന്നവർക്ക് 48 മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു .ഇതാണ് എയർ ഇന്ത്യ വിമാനം റദ്ദാക്കുന്നതിനുള്ള പ്രധാന കാരണം. ട്രാൻസിസ്റ്റ് യാത്രക്കാർക്കും നിബന്ധന ബാധകമാണ്. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ഈ വർഷം ജനുവരിയിൽ ഇന്ത്യ ഉൾപ്പടെ എട്ട് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഹോങ്കോങ് നിരോധനം ഏർപ്പെടുത്തിയിരുന്നു.  

Tags:    
News Summary - Air India cancels flights to Hong Kong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.