ന്യൂഡൽഹി: വിമാനത്തിൽ ജോലിക്കു കയറുന്നതിനുമുമ്പ് നടത്തുന്ന കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് പൈലറ്റുമാരും മറ്റു വിമാന ജീവനക്കാരും നിർബന്ധമായും ഉറപ്പുവരുത്തണമെന്ന് എയർ ഇന്ത്യ നിർദേശിച്ചു.
കോവിഡ് പോസിറ്റിവായ ൈപലറ്റിനെ നെഗറ്റീവാണെന്ന് തെറ്റിദ്ധരിച്ച് എയർ ഇന്ത്യ ഡൽഹി-മോസ്േകാ വിമാനത്തിൽ കഴിഞ്ഞ ശനിയാഴ്ച ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.
തുടർന്ന്, അബദ്ധം മനസ്സിലാക്കി വിമാനം യാത്രാമധ്യേ തിരിച്ചുവിളിക്കുകയായിരുന്നു. റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനാണ് വിമാനം മോസ്കോയിലേക്ക് പോയത്. വിമാനത്തിൽ യാത്രക്കാരുണ്ടായിരുന്നില്ല.
ജീവനക്കാർക്ക് കമ്പനിതന്നെ കോവിഡ് പരിശോധന നടത്താറുണ്ടെന്നും എന്നാൽ, ജീവനക്കാർ കുറവുള്ള സാഹചര്യത്തിൽ ഇത്തരത്തിൽ അബദ്ധം സംഭവിക്കാൻ സാധ്യതയുണ്ടെന്നും എയർഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു. അതിനാൽ ഒാരോ ജീവനക്കാരും യാത്രക്ക് മുമ്പ് നിർബന്ധമായും കോവിഡ് നെഗറ്റിവാണെന്ന് ഉറപ്പുവരുത്തണമെന്ന് എയർഇന്ത്യ സർക്കുലറിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.