സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ, പൈലറ്റിന്റെ ലൈസൻസ് സസ്​പെൻഡ് ചെയ്തു

ന്യൂഡൽഹി: വിമാനയാത്രക്കിടയിൽ യാത്രക്കാരൻ സഹയാത്രികളുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. ഡി.ജി.സി.എയാണ് പിഴയിട്ടത്. നിയമങ്ങൾ ലംഘിച്ചതിനാണ് പിഴ. കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ട പൈലറ്റ് ഇൻ കമാന്റിന്റെ ലൈസന്സ് മൂന്നുമാസത്തേക്ക് സസ്​പെൻഡ് ചെയ്തു. കൂടാതെ, എയർ ഇന്ത്യയുടെ ഡയറക്ടർ ഇൻ ഫ്ലൈറ്റ് സർവീസസിന് മൂന്ന് ലക്ഷം രൂപയും പിഴയിട്ടിട്ടുണ്ട്.

2022 നവംബർ 26നാണ് സംഭവം. സിംഗപൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ശിങ്കർ മിശ്ര എന്ന യാത്രക്കാരൻ മദ്യപിച്ച് സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു. എന്നാൽ സംഭവം മാപ്പ് പറഞ്ഞ് ഒതുക്കി തീർക്കാൻ വിമാന ജീവനക്കാർ ശ്രമിച്ചുവെന്ന് വയോധിക പരാതിപ്പെട്ടിരുന്നു. 

Tags:    
News Summary - Air India fined ₹ 30 lakh by regulator over pee-gate, pilot licence suspended for 3 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.