സീതാറാം യെച്ചൂരി ചികിത്സയിൽ തുടരുന്നു; വെന്റിലേറ്ററിലേക്ക് മാറ്റി

ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ന്യൂഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ വ്യാഴാഴ്ച വെൻറിലേറ്ററിലേക്ക് മാറ്റി. ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നില വഷളായതിനെ തുടർന്നാണ് വെൻറിലേറ്ററിന്റെ സഹായം തേടിയത്.

എയിംസിലെ മുതിർന്ന ഡോക്ടർമാരുടെ സംഘം യെച്ചൂരിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരത്തെ യെച്ചൂരിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.​ 

Tags:    
News Summary - CPI(M) General Secretary Sitaram Yechury's Health Critical; Shifted To Ventilator At AIIMS Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.