34 വർഷം മുമ്പ് 20 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് കോടതി

പട്ന: 34 വർഷത്തിന് ശേഷം മുൻ പൊലീസ് ഉദ്യോഗസ്ഥനെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്യാൻ നിർദേശിച്ച് കോടതി. ബിഹാറിൽ സഹാർസ റെയിൽവേ സ്റ്റേഷനിൽ പച്ചക്കറി വിൽപനക്കാരിയിൽ നിന്നും 1990ൽ 20 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാൾക്കെതിരെ നടപടിയുണ്ടായത്.

1990 മെയ് ആറിനായിയിരുന്നു കോൺസ്റ്റബിളായ സുരേഷ് പ്രസാദ് സിങ് സഹർസ റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. സ്റ്റേഷനിലേക്ക് പച്ചക്കറിയുമായി എത്തുകയായിരുന്ന സതിദേവിയെ തടഞ്ഞ് ഇയാൾ 20 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു.

ഇതുകണ്ട റെയിൽവേ സ്റ്റേഷൻ ഇൻ ചാർജ് പ്രശ്നത്തിൽ ഇടപെടുകയും പണം തിരിച്ച് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു. പിന്നീട് കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.എന്നാൽ, 1999 മുതൽ ഇയാൾ ഒളിവിലായിരുന്നു.

പിന്നീട് പൊലീസ് ഉദ്യോഗസ്ഥന്റെ ജാമ്യവും റദ്ദാക്കി. എന്നാൽ, ഇയാളെ ​പൊലീസുകാർക്ക് കോടതിയിൽ ഹാജരാക്കാൻ കഴിയാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്യാൻ ഡി.ജി.പിക്ക് സ്​പെഷ്യൽ വിജിലൻസ് ജഡ്ജി നിർദേശം നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ നൽകിയ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. ഇയാളുടെ പുതിയ മേൽവിലാസം കണ്ടെത്തിയെന്നും റിപ്പോർട്ടുണ്ട്.

Tags:    
News Summary - Court orders arrest of Bihar ex-cop who took Rs 20 as bribe 34 years ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.