ന്യൂഡൽഹി: എയർ ഇന്ത്യ കമാൻഡറും പരിശീലകനുമായ പൈലറ്റ് ലൈംഗികമായി അധിക്ഷേപിച്ചതായി വനിതാ പൈലറ്റിൻെറ പരാതി. എയ ർ ഇന്ത്യ മാനേജ്മെൻറിനാണ് വനിതാ പൈലറ്റ് രേഖാമൂലം പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ എയർ ഇന്ത്യ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. കമാൻഡർ തന്നോട് തൻെറ ഭർത്താവുമൊത്തുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് ചോദിച്ചതായും അദ്ദേഹത്തിൻെറ മുറിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പരിശീലനത്തിൻെറ ഭാഗമായി ഹൈദരാബാദിലേക്ക് പോയ സമയത്തായിരുന്നു സംഭവം. ചില പാഠഭാഗങ്ങളുടെ നോട്ടുകൾ നൽകാനുണ്ടെന്ന് ധരിപ്പിച്ച് കമാൻഡർ തന്നെ അദ്ദേഹത്തിൻെറ മുറിയിലേക്ക് വിളിച്ചു. അതിന് ശേഷം അത്താഴം വാഗ്ദാനം ചെയ്തു. ഞങ്ങൾ ചില്ലിസ് റെസ്റ്റോറൻറിലേക്ക്പോയി. അവിെട വച്ചാണ് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതെന്നും വനിതാ പൈലറ്റ് പരാതിയിൽ പറയുന്നു.
കമാൻഡർ അദ്ദേഹത്തിൻെറ ദാമ്പത്യ ജീവിതത്തിലെ അസംതൃപ്തിയെ കുറിച്ചും മറ്റും സംസാരിച്ച് തുടങ്ങി. പിന്നീട് സംസാരം എയർ ഇന്ത്യയിലെ ചില വനിതകളെ കുറിച്ചായി. അവരെ കുറിച്ച് അശ്ലീലകരമായ പരാമർശങ്ങൾ നടത്തി. തുടർന്നാണ് തൻെറ ഭർത്താവുമൊത്തുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് ചോദിക്കുകയും അധിക്ഷേപകരമായി സംസാരിക്കുകയും ചെയ്തതെന്നും വനിതാ പൈലറ്റ് ആരോപിക്കുന്നു.
തന്നോട് അദ്ദേഹത്തിൻെറ മുറിയിലേക്ക് വരാൻ ആവശ്യപ്പെടുകയും താൻ പ്രതികരിക്കാതിരുന്നതോടെ തൻെറ മുറിയിലേക്ക് വരുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിതാ പൈലറ്റ് ആരോപിച്ചു. ആരോപണ വിധേയനായ കമാൻഡർക്കെതിരെ അേന്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയർഇന്ത്യ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.