ന്യൂഡൽഹി: എയർ ഇന്ത്യാ വിമാനത്തിൽ ചട്ടവിരുദ്ധമായി പൈലറ്റ് പെൺസുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയ സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയരക്ടറേറ്റ് (ഡി.ജി.സി.എ)അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ഫെബ്രുവരി 27ന് ദുബായിൽ നിന്നു ഡൽഹിയിലേക്കുള്ള വിമാനത്തിലാണ് സംഭവം. ഇതിൽ അന്വേഷണം പ്രഖ്യാപിച്ചതായും എല്ലാകാര്യങ്ങളും വിശദമായി പരിശോധിക്കുമെന്നും ഡി.ജി.സി.എ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. വിമാനത്തിലെ മറ്റ് ക്ര്യൂ അംഗങ്ങളാണ് ഇതു സംബന്ധിച്ച് ഡി.ജി.സി.എക്ക് പരാതി നൽകിയത്.
ദുബൈയിൽ നിന്ന് വിമാനം പറന്നുയർന്ന ഉടനെ പൈലറ്റ് വിമാനത്തിലെ യാത്രക്കാരിയായിരുന്ന പെൺസുഹൃത്തിനെ കോക്പിറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നീട് യാത്ര അവസാനിക്കുന്നത് വരെ ഏകദേശം മൂന്നു മണിക്കുർ പെൺസുഹൃത്ത് പൈലറ്റിനൊപ്പം കോക്പിറ്റിൽ ഇരുന്നു.
കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പൈലറ്റിന് സസ്‌പെൻഷൻ അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ നേരിടേണ്ടിവരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ എയർ ഇന്ത്യ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.