ന്യൂഡൽഹി: കൊറോണ വൈറസിെൻറ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യയുടെ പ്രത്യേകവിമാനം ഇന്ന് അയക്കും. ഉച്ചക്ക് 12.30ന് ആദ്യ എയർ ഇന്ത്യ വിമാനം വുഹാനിലേക്ക് തിരിക്കും. ഇതിനായി മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം എത്തിച്ചു.
423 പേർക്ക് യാത്ര െചയ്യാവുന്ന ജംേബാ വിമാനമാണ് വുഹാനിലേക്ക് അയക്കുന്നത്. 16 ജീവനക്കാരുമായിട്ടാണ് വിമാനം യാത്രതിരിക്കുക. രണ്ട് ഡോക്ടർമാരും മെഡിക്കൽ സംഘവും വിമാനത്തിലുണ്ടാകും. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് വിമാനം വുഹാനിൽ നിന്നും തിരിക്കുക.
രണ്ടു വിമാനങ്ങളിൽ ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് ചൈനയുടെ അനുമതി തേടിയത് ദിവസങ്ങൾക്ക് മുമ്പാണ്. വുഹാനിലും ഹുബെയിൽ വിമാനമിറക്കാൻ അനുമതി തേടിയിട്ടുണ്ടെന്നും ലഭിച്ചാലുടന്‍ നടപടി തുടങ്ങുമെന്നും ബെയ്ജിങ്ങിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം അറിയിച്ചിരുന്നു.
വൂഹാനിലും പരിസരങ്ങളിലുമുള്ളവരെയാണ് ആദ്യ വിമാനത്തിൽ അയക്കുക. ഹുബെ പ്രവിശ്യയിലും മറ്റുമായി കഴിയുന്നവരെ രണ്ടാമത്തെ വിമാനത്തിൽ അയക്കുമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം അറിയിച്ചിട്ടുണ്ട്.
ഹുബെയിൽ 1200ൽപരം ഇന്ത്യക്കാർ ഉണ്ടെന്നാണ് കേന്ദ്രസർക്കാറിെൻറ കണക്ക്. ഇതിൽ 600ൽപരം പേരാണ് തിരിച്ചുവരാൻ വഴി അന്വേഷിച്ച് ചൈനയിലെ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ടത്. പ്രത്യേക വിമാനം അയക്കാൻ ഉദ്ദേശിക്കുന്ന കാര്യം അവരെ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഹുബെയിലെ ഇന്ത്യക്കാരിൽ ഒരാൾക്കു പോലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ പൗരന്മാർക്കിടയിൽ ആഗോളതലത്തിൽ തന്നെ കേരളത്തിലേതാണ് ആദ്യ കേസെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.