മലപ്പുറം: കോവിഡ് 19നെ തുടർന്ന് വിവിധ രാജ്യങ്ങളിലേക്ക് യാത്രവിലക്ക് നിലവിൽവന ്നതോടെ വിമാനടിക്കറ്റ് തിരികെ നൽകുന്നതിൽ അവ്യക്തത. ഈ വിഷയത്തിൽ വ്യക്തമായ റീഫ ണ്ട് നയം മിക്ക വിമാനക്കമ്പനികളും സ്വീകരിച്ചിട്ടില്ല. ഇൻഡിഗോ മാത്രമാണ് വ്യക്തമായ നയം സ്വീകരിച്ചതെന്ന് ട്രാവൽ ഉടമകൾ പറയുന്നു. ഘട്ടംഘട്ടമായി തുക റീഫണ്ട് ചെയ്തുതരാമെന്നാണ് ഇവർ ഏജൻസികെള അറിയിച്ചിരിക്കുന്നത്. കേരളത്തിൽനിന്ന് കൂടുതൽ യാത്രക്കാരുള്ള ഗൾഫ് സെക്ടറിേലക്കുളള സർവിസുകൾ ഏതാണ്ട് പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. മറ്റിടങ്ങളിലേക്കുള്ള സർവിസുകൾ 22 മുതൽ നിർത്താനും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. ഗൾഫ് സെക്ടറിൽ വിലക്കേർപ്പെടുത്തുന്നെന്ന വാർത്ത വന്നേതാടെ ടിക്കറ്റ് നിരക്കിൽ വൻ വർധന വന്നിരുന്നു. ഇതോടെ ഉയർന്ന നിരക്ക് നൽകിയാണ് പലരും ടിക്കറ്റ് എടുത്തത്. എന്നാൽ, ഇതിൽ പലർക്കും യാത്രെചയ്യാൻ സാധിച്ചില്ല. അയാട്ട മാനദണ്ഡപ്രകാരം വിമാനക്കമ്പനിയുടെ കാരണത്താൽ യാത്ര മുടങ്ങിയാൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യണം.
ബജറ്റ് വിമാനക്കമ്പനികൾ അതത് ട്രാവൽ ഏജൻസികളുടെ ഓൺലൈൻ ബുക്കിങ് പോർട്ടലിലേക്ക് വാലറ്റ് ബാലൻസായി തുക റീഫണ്ട് ചെയ്യുന്ന സംവിധാനമാണുള്ളത്. ഇൗ സംവിധാനത്തിലൂടെ മറ്റൊരാൾക്ക് ടിക്കറ്റ് എടുത്തുനൽകാതെ തുക റീഫണ്ട് ചെയ്യാൻ സാധിക്കില്ലെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. മുമ്പ് യാത്ര റദ്ദായാലും മറ്റുള്ളവർ ടിക്കറ്റ് എടുക്കുമെന്നതിനാൽ തുക നൽകാൻ സാധിക്കുമായിരുന്നു. ഇപ്പോൾ സർവിസുകളെല്ലാം നിർത്തിയതോടെ പുതുതായി ആരും ടിക്കറ്റ് ബുക്ക് ചെയ്യുന്നില്ല.
ഇതോടെ യാത്രക്കാരും ടിക്കറ്റ് ഏജൻസികളും തമ്മിലുള്ള പ്രശ്നമായി മാറിയിരിക്കുകയാണിത്. ഒമാൻ എയർ, ഇത്തിഹാദ്, എമിേററ്റ്സ്, ഖത്തർ, സൗദിയ, കുവൈത്ത്, ഗൾഫ് എയർ, എയർ ഇന്ത്യ എന്നിവ ബി.എസ്.പി പേമെൻറ് മുഖേനയാണ് റീഫണ്ട് ചെയ്യുന്നത്. ഇവയിലും ഭാവിയിൽ ടിക്കെറ്റടുത്ത് പ്രശ്നം പരിഹരിക്കാമെങ്കിലും യാത്രവിലക്കുള്ളതിനാൽ നിലവിൽ പുതിയ ടിക്കറ്റെടുക്കാനാകില്ല. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണെമന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.