ന്യൂഡൽഹി: ആഭ്യന്തര വ്യോമയാന മേഖലയിലെ പൈലറ്റുമാരുടെയും എൻജിനീയർമാരുടെയും കുറവ് പരിഹരിക്കാൻ വിമാന നിർമാതാക്കളായ എയർബസ് ന്യൂഡൽഹിയിൽ പരിശീലനകേന്ദ്രം തുടങ്ങുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിനുസമീപം തുടങ്ങുന്ന എയർബസ് ഇന്ത്യ ട്രെയിനിങ് സെൻററിെൻറ പ്രാരംഭപ്രവർത്തനത്തിന് വ്യോമയാനമന്ത്രി അശോക് ഗജപതി രാജു തുടക്കമിട്ടു. എയർബസിെൻറ ഏഷ്യയിലെ ആദ്യ പരിശീലനകേന്ദ്രമാണിത്. അടുത്തവർഷം പ്രവർത്തിച്ചുതുടങ്ങും.
ലോകത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വ്യോമയാനമേഖലയാണ് ഇന്ത്യയിലേതെന്നും കഴിഞ്ഞവർഷങ്ങളിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായതെന്നും അശോക് ഗജപതി രാജു പറഞ്ഞു. ഇൗ വളർച്ചക്കനുസരിച്ച് പൈലറ്റുമാരുടെയും എൻജിനീയർമാരുടെയും ലഭ്യത ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2035 ആകുേമ്പാേഴക്കും 1600 പുതിയ യാത്രാ^ കാർഗോ വിമാനങ്ങൾ ഇന്ത്യയിൽ ആവശ്യമായി വരും. എയർബസ് കമ്പനിയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ 24,000 പുതിയ പൈലറ്റുമാരുടെയും മെയിൻറനൻസ് എൻജിനീയർമാരുടെയും ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.