ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രാനുമതി ലഭിച്ചുവെന്ന് സി.ബി.ഐ

ന്യൂഡൽഹി: എയർസെൽ-മാക്സിസ് കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെന്ന് സി.ബി.ഐ. പട്യാല കോടതിയിലാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്.

എന്നാൽ കേസിൽ 18 പേരുണ്ടെന്നും ഇതിൽ ആറുപേരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ലഭിച്ചിട്ടില്ലെന്നും കേസ് പരിഗണിക്കവെ ജഡ്ജി ഒ.പി സൈനി സി.ബി.ഐയെ അറിയിച്ചു. ഇതേതുടർന്ന് ഡിസംബർ 18 വരെ ചിദംബരത്തെയും മകൻ കാർത്തിയെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിരീക്ഷിച്ചു.

നേരത്തെ, 26​ വരെ ചിദംബരത്തെ അറസ്​റ്റ്​ ചെയ്യുന്നതിൽ നിന്ന്​ കോടതി വിലക്കിയിരുന്നു. കേസിൽ ഒക്​ടോബർ 25നാണ്​​ കുറ്റപത്രം സമർപ്പിച്ചത്​. ചിദംബരത്തെ കൂടാതെ മകൻ കാർത്തി ചിദംബരവും കേസിൽ ​പ്രതിയാണ്​.

Tags:    
News Summary - Aircel-Maxis case: CBI granted permission to prosecute Chidambaram-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.