എയർസെൽ-മാക്​സിസ്​ കേസ്​: ചിദംബരത്തി​െൻറ അറസ്​റ്റ്​ 26വരെ തടഞ്ഞു

ന്യൂഡൽഹി: എയർസെൽ-മാക്​സിസ്​ കേസു​മായി ബന്ധപ്പെട്ട്​ മുൻ ധനമന്ത്രി പി. ചിദംബരത്തെയും മകൻ കാർത്തി ചിദംബരത്തെയും ഇൗ മാസം 26 വരെ അറസ്​റ്റ്​ ചെയ്യരുതെന്ന്​ കോടതി. ഡൽഹി പാട്യാല ഹൗസ്​ കോടതിയാണ്​ അറസ്​റ്റ്​ വിലക്കിയത്​.

ചിദംബരത്തെ ചോദ്യം ചെയ്യാൻ കസ്​റ്റഡിയിൽ വേണമെന്ന്​ എൻഫോഴ്​സ്​മ​െൻറ്​​ ഡയറക്​ടറേറ്റ് കോടതിയിൽ ആവശ്യമുന്നയിച്ചിരുന്നു​. അന്വേഷണവുമായി ചിദംബരം സഹകരിക്കുന്നില്ലെന്ന്​ മുൻകൂർ ജാമ്യാപേക്ഷ എതിർത്തുകൊണ്ട്​ എൻഫോഴ്​സ്​മ​െൻറ്​​ ഡയറക്​ടറേറ്റ്​ കോടതിയിൽ വ്യക്​തമാക്കിയിരുന്നു​.

നേരത്തെ, നവംബർ ഒന്ന്​ വരെ ചിദംബരത്തെ അറസ്​റ്റ്​ ചെയ്യുന്നതിൽ നിന്ന്​ കോടതി വിലക്കിയിരുന്നു. കേസിൽ ഒക്​ടോബർ 25നാണ്​​ കുറ്റപത്രം സമർപ്പിച്ചത്​. ചിദംബരത്തെ കൂടാതെ മകൻ കാർത്തി ചിദംബരവും കേസിൽ ​പ്രതിയാണ്​.

Tags:    
News Summary - Aircel-Maxis case: Court extends interim protection from arrest to P Chidambaram, son Karti till November 26 -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.