കൊച്ചി: ചാനൽ ചർച്ചയിലെ പരാമർശത്തിെൻറ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തക ഐഷ സുൽത്താന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്തയച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട തെൻറ ഭാഗം വിശദീകരിക്കുന്ന കത്തിൽ ലക്ഷദ്വീപിലെ സാഹചര്യങ്ങളും വ്യക്തമാക്കുന്നു.
ചാനലിൽ നടത്തിയ ജൈവായുധ പരാമർശം ആളുകൾ വളച്ചൊടിക്കുകയായിരുെന്നന്നും രാജ്യത്തിനെതിരായിരുന്നില്ലെന്നും ഐഷ വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്ററുടെ പ്രവൃത്തിയെ താരതമ്യം ചെയ്യാനായിരുന്നു ജൈവായുധം എന്ന പ്രയോഗം നടത്തിയത്. പിന്നീട് ഇതേക്കുറിച്ച് വിശദീകരണം നൽകിയിരുന്നു. എന്നിട്ടും രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുക്കുകയായിരുന്നു. അന്വേഷണഭാഗമായി ഫോണും സഹോദരൻ ഉപയോഗിച്ച ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തു. ലക്ഷദ്വീപിലെ ആശുപത്രികളിൽ ആധുനിക ചികിത്സാ സംവിധാനങ്ങൾ ഒരുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ദ്വീപിലെ ജനങ്ങളെയും അവരുടെ ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്ന പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും ഐഷ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.