ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് എ.ഐ.സി.സി ട്രഷറർ അജയ് മാക്കൻ കൺവീനറായി പ്രചാരണസമിതി പ്രഖ്യാപിച്ച് കോൺഗ്രസ്. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മാധ്യമവിഭാഗം ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ജയ്റാം രമേശ് എന്നിവർ അംഗങ്ങളാണ്. അഡ്മിനിസ്ട്രേഷൻ, പബ്ലിസിറ്റി, സോഷ്യൽ മീഡിയ വിഭാഗം ചുമതല വഹിക്കുന്നവർക്കു പുറമെ പ്രത്യേക ക്ഷണിതാക്കളായ ഏതാനും പേരെ വൈകാതെ ഉൾപ്പെടുത്തും.
ലോക്സഭ സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കാൻ അഞ്ചു സ്ക്രീനിങ് കമ്മിറ്റികൾ രൂപവത്കരിച്ചു. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അഞ്ച് ക്ലസ്റ്ററായി തിരിച്ചാണ് കമ്മിറ്റി. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട്, കർണാടക, തെലങ്കാന എന്നിവ ഉൾപ്പെടുന്ന ക്ലസ്റ്ററിൽ സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ ഹരീഷ് ചൗധരിയാണ്. ജിഗ്നേഷ് മേവാനി, വിശ്വജിത് കാദം എന്നിവർ അംഗങ്ങൾ. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഒഡിഷ, അന്തമാൻ-നികോബാർ കമ്മിറ്റിയെ മധുസൂദനൻ മിസ്ട്രി നയിക്കും. ഷാഫി പറമ്പിൽ, സൂരജ് ഹെഗ്ഡെ എന്നിവർ അംഗങ്ങളാണ്. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു തന്ത്രങ്ങൾക്ക് രൂപംനൽകുന്ന ‘വാർ റൂ’മിന്‍റെ ചുമതലക്കാരെയും നിശ്ചയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.