മുംബൈ: മകൻ പാർഥിനെ കുറിച്ചുള്ള അമ്മാവൻ ശരത് പവാറിെൻറ പ്രസ്താവനയിൽ അജിത്ത് പവാർ അസംതൃപ്തനല്ലെന്ന് മുതിർന്ന എൻ.സി.പി നേതാവ് ചഗ്ഗൻ ഭുജിപാൽ. ''പാർഥ് രാഷ്ട്രീയത്തിൽ പുതിയ ആളാണ്... അജിത് പവാർ അസംതൃപ്തനല്ല'' -അദ്ദേഹം പറഞ്ഞു.
സുശാന്ത് സിങ് രജ്പുതിെൻറ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന പാർഥ് പവാറിെൻറ പ്രസ്താവനയെ ശരത് പവാർ തള്ളിയിരുന്നു. പാർഥ് പറഞ്ഞ കാര്യം തങ്ങൾ ഗൗരവത്തിലെടുക്കുന്നില്ലെന്നും അത് അപക്വമാണെന്നുമായിരുന്നു ശരത് പവാറിെൻറ പ്രതികരണം.
ജൂൺ 14നായിരുന്നു സുശാന്ത് സിങ്ങിനെ മരിച്ച നിലയിൽ കണ്ടത്. സുശാന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിെൻറ കണ്ടെത്തൽ. പിന്നീട് ഇത് വലിയ വിവാദമാവുകയും ബി.ജെ.പി സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ ആവശ്യത്തിൽ എൻ.സി.പിയുടെ സഖ്യകക്ഷിയായ ശിവസേന ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല.
തനിക്ക് മഹാരാഷ്ട്ര പൊലീസിനെയും മുംബൈ പൊലീസിനേയും 50 വർഷമായി അറിയാമെന്നും പൊലീസിൽ പൂർണ വിശ്വാസമുണ്ടെന്നുമായിരുന്നു ശരത് പവാർ ബുധനാഴ്ച പ്രതികരിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷം ആർക്കെങ്കിലും സി.ബി.ഐയുടേയോ മറ്റ് ഏതെങ്കിലും ഏജൻസിയുടേയോ അന്വേഷണം വേണമെന്നുണ്ടെങ്കിൽ താൻ എതിർക്കില്ലെന്നും പവാർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.