എ.കെ.ആന്റണിയെ ശസ്ത്രക്രിയക്ക് വിധേയനാക്കും

 

ന്യൂഡല്‍ഹി: മുതിർന്ന കോൺഗ്രസ്​ നേതാവ്​ എ.കെ.ആന്റണിയെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കും. ഇന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച നാഡീരോഗ ചികിത്സ വിദഗ്ദ്ധരും ജനറല്‍ ഡോക്ടര്‍മാരുമാണ് നാളെ രാവിലെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രക്​തസമ്മർദം താഴ്​ന്ന്​ കുളിമുറിയിൽ വീണ എ.കെ. ആൻറണിക്ക്​ തലച്ചോറിൽ നേരിയ രക്​തസ്രാവമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 76കാരനായ ആൻറണ​ിയെ ബുധനാഴ്​ച ഉച്ചക്കാണ്​ ആശുപത്രിയിലാക്കിയത്​. 

Tags:    
News Summary - AK Antony hospitalised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.