പാക് അധീന കശ്മീരിലുള്ളവരും ഇന്ത്യയുടെ ഭാഗമാകണം -രാജ്നാഥ് സിങ്

ജ​മ്മു: പാ​ക് അ​ധീ​ന ക​ശ്മീ​രി​ലു​ള്ള​വ​രെ ഇ​ന്ത്യ സ്വ​ന്ത​ക്കാ​രാ​യി ക​ണ​ക്കാ​ക്കു​ന്നു​വെ​ന്നും അ​വ​ർ​ക്ക് ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കാ​മെ​ന്നും കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്.

പാ​കി​സ്താ​നി​ൽ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പാ​ക് അ​ധീ​ന ക​ശ്മീ​രി​നെ വി​ദേ​ശ​നാ​ടാ​യാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇ​ന്ത്യ അ​തി​നെ സ്വ​ന്ത​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന് ജ​മ്മു-​ക​ശ്മീ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ രാ​ജ്നാ​ഥ് സി​ങ് പ​റ​ഞ്ഞു.

370ാം വ​കു​പ്പ് പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്-​കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​ന​ത്തെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലു​ള്ളി​ട​​ത്തോ​ളം അ​ത് സാ​ധ്യ​മ​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Join India, we consider you our own unlike Pakistan: Rajnath Singh to PoK residents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.