ഇംഫാൽ: സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെടുകയും മുൻമുഖ്യമന്ത്രിയുടെ വീടിനു നേരെയടക്കം റോക്കറ്റ് ആക്രമണമുണ്ടാകുകയും ചെയ്ത മണിപ്പൂരിൽ സുരക്ഷ കൂടുതൽ ശക്തമാക്കി. ഇംഫാൽ താഴ്വരയുടെ അതിർത്തി മേഖലകളിൽ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ അസം റൈഫിൾസിന്റെ നേതൃത്വത്തിൽ സംവിധാനങ്ങൾ വിന്യസിച്ചു. സി.ആർ.പി.എഫാണ് സംസ്ഥാന പൊലീസിന് ഡ്രോൺ പ്രതിരോധ സംവിധാനം നൽകിയത്.
ഈ മാസാദ്യത്തോടെയാണ് തോക്കുകൾക്ക് പുറമെ ഡ്രോണുകളും തദ്ദേശീയമായി നിർമിച്ച റോക്കറ്റുകളും ആക്രമണത്തിന് ഉപയോഗിച്ചുതുടങ്ങിയത്. പുതിയ സംഘർഷം റിപ്പോർട്ട് ചെയ്ത ജിരിബാം ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇവിടെ അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യക്ക് നിവേദനം സമർപിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെ രാജ്ഭവനിലെത്തി മന്ത്രിസഭാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.