'ഗാന്ധിയെ കൊന്നത്​ ഞങ്ങളാണ്'​; വാർത്ത സ​മ്മേളനത്തിൽ പരസ്യമായി പ്രഖ്യാപിച്ച്​ ഹിന്ദു മഹാസഭ

മംഗളൂരു: ഗാന്ധിയെ കൊന്നത്​ തങ്ങളാണെന്ന്​ ഹിന്ദുമഹാസഭ. ഹിന്ദുമഹാസഭ കർണാടക സംസ്ഥാന സെക്രട്ടറി ധർമേന്ദ്ര മംഗളൂരുവിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ്​ ഗാന്ധി ഘാതകരാണെന്ന്​ പരസ്യമായി പ്രഖ്യാപിച്ചത്​. ഞങ്ങൾ ഗാന്ധിയെ ഒഴിവാക്കിയിട്ടില്ല. ഹിന്ദുക്കളെ ആക്രമിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്തപ്പോൾ ഞങ്ങൾ ഗാന്ധിയെ കൊന്നു. പിന്നെ ഞങ്ങൾ ബി.ജെ.പിയെ ഒഴിവാക്കുമോ? നട്ടെല്ലില്ലാത്ത സർക്കാറാണ് ബി.ജെ.പിയുടേത്. താലിബാനികൾ അവരേക്കാൾ വളരെ മികച്ചവരാണ് -ധർമേന്ദ്ര പറഞ്ഞു.

'ഇന്ത്യ ഒരു ഹിന്ദു രാഷ്​ട്രമാണ്, മതേതരമല്ല. അഴിമതിക്കാരായ രാഷ്​ട്രീയക്കാർ തങ്ങളുടെ സ്വാർഥ നേട്ടങ്ങൾക്കായി രാജ്യത്തി​ന്‍റെ ഭരണഘടനയെ മതേതരമായി മാറ്റുകയായിരുന്നു. ഹിന്ദു മഹാസഭ ഒരിക്കലും ഭരണഘടനയോട് യോജിക്കുന്നില്ല. ബി.ജെ.പി ഹിന്ദുക്കളെ പിന്നിലാക്കുകയാണ്​. സംഘ്​പരിവാറി​ന്‍റെ പോരാട്ടം സത്യസന്ധമാണെങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുകയും ഹിന്ദുത്വ പാർട്ടിയായ ഹിന്ദു മഹാസഭയെ പിന്തുണക്കുകയും ചെയ്യണം.

അടുത്ത തെരഞ്ഞെടുപ്പ് മുതൽ ബി.ജെ.പിക്കെതിരെ ഹിന്ദുമഹാസഭ മത്സരിക്കും'. മൈസൂരുവിലെ 800 വർഷം പഴക്കമുള്ള ക്ഷേത്രം സുപ്രീം കോടതി വിധിയെത്തുടർന്ന് പൊളിച്ചത് ബി.ജെ.പിക്ക് ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനാണെന്നും ധർമേന്ദ്ര കൂട്ടി​ച്ചേർത്തു.

Tags:    
News Summary - Akhila Bharatiya Hindu Mahasabha on Assassination of Mahatma Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.