ലഖ്നോ: ഉത്തർപ്രദേശിൽ രാജ്യസഭ തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ ദലിത് വിരുദ്ധ മുഖം തുറന്നുകാട്ടിയെന്ന് സമാജ്വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഇക്കഴിഞ്ഞ തെരെഞ്ഞടുപ്പിൽ ബി.െജ.പി അധികമായി ഒരു സീറ്റ് നേടിയിരുന്നു. എസ്.പി-ബി.എസ്.പി സഖ്യം ശക്തിപ്പെടുത്തുെമന്ന് അദ്ദേഹം പറഞ്ഞു.
ഗോരഖ്പുർ, ഫുൽപുർ തെരെഞ്ഞടുപ്പ് ഫലങ്ങൾ ബി.ജെ.പിക്കെതിരായ വ്യക്തമായ സന്ദേശമാണെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ലോക്സഭ ഉപതെരഞ്ഞെടുപ്പ് വിജയം പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ ബി.െജ.പിെയ പരാജയെപ്പടുത്താൻ കഴിയുമെന്ന സന്ദേശംകൂടിയാണ് ഗോരഖ്പുരും ഫുൽപുരും നൽകിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ പരാജയംകൂടിയാണ് സംഭവിച്ചത് -പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിൽ അഖിലേഷ് പറഞ്ഞു.
രാജ്യസഭ തെരെഞ്ഞടുപ്പിൽ പണവും അധികാരവും ഉപയോഗിച്ചാണ് ബി.ജെ.പി വിജയം നേടിയത്. ഒരു ദലിതനെതിരെ ബി.ജെ.പി ഗൂഢാലോചന നടത്തുകയായിരുന്നു.
സംസ്ഥാനത്ത് എസ്.പി-ബി.എസ്.പി സഖ്യം ശക്തിപ്പെടുത്തും. അടുത്ത ലോക്സഭ തെരഞ്ഞടുപ്പിൽ ഭാര്യ ഡിംപിൾ യാദവ് മത്സരിക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കി. നിലവിൽ കനൗജ് മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗമാണ് ഡിംപിൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.