കൊൽക്കത്ത: സമാജ്‍വാദി പാർട്ടിയുടെ ദ്വിദിന കോൺക്ലേവിൽ പങ്കെടുക്കാനായി അഖിലേഷ് യാദവ് പശ്ചിമ ബംഗാളിലെത്തി. പ്രതിപക്ഷ നേതാക്കൾക്കും എതിർക്കുന്നവർക്കുമെതിരായ ആയുധമാക്കി അന്വേഷണ ഏജൻസികളെ ബി.ജെ.പി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
''ഇ.ഡിയും സി.ബി.ഐയും ആദായ നികുതി വകുപ്പും ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായി മാറിക്കഴിഞ്ഞു. ബംഗാളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ കുറവാണ്. യു.പിയിൽ ഞങ്ങളുടെ എം.എൽ.എമാർ അടക്കമുള്ള പല നേതാക്കളെയും കള്ളക്കേസുകൾ കുടുക്കി ജയിലിലടച്ചിരിക്കുകയാണ്.തങ്ങൾക്ക് ഭീഷണിയാകുന്നവരെ നേരിടാൻ ബി.ജെ.പി ഇ.ഡിയെയും സി.ബി.ഐയെയും അയക്കുകയാണ്.-അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
കൊൽക്കത്തയിൽ ഈമാസം18 മുതലാണ് സമാജ് വാദി പാർട്ടിയുടെ ദ്വിദിന ദേശീയ എക്സിക്യൂട്ടീവ് കോൺക്ലേവ്. ഈ വർഷാവസാനം രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പും കോൺക്ലേവിൽ ചർച്ചയാകും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും അഖിലേഷ് ഇന്ന് വൈകീട്ട് കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.