ലഖ്നോ: സമാജ്വാദി പാർട്ടി പ്രസിഡൻറും യു.പി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ലഖ്നോ വിക്രമാദിത്യ മാർഗിലെ ഒൗദ്യോഗിക വസതി സർക്കാറിന് ഒഴിഞ്ഞുകൊടുത്തു. മുഖ്യമന്ത്രി പദവി ഒഴിഞ്ഞവർക്ക് ഒൗദ്യോഗിക വസതികൾ കൈവശം വെക്കാൻ കഴിയില്ലെന്ന് മേയ് ഏഴിന് സുപ്രീംകോടതി നിരീക്ഷിച്ച സാഹചര്യത്തിലാണിത്.
ഇതേ തുടർന്ന് സർക്കാറിെൻറ ഭൂസ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന വകുപ്പ് ആറ് മുൻ മുഖ്യമന്ത്രിമാർക്ക് കത്ത് നൽകിയിരുന്നു. അഖിലേഷ് യാദവ് കഴിഞ്ഞദിവസം രാത്രിതന്നെ വീടിെൻറ താക്കോൽ കൈമാറിയതായി വകുപ്പ് ഉദ്യോഗസ്ഥനായ യോഗേഷ് കുമാർ ശുക്ല പറഞ്ഞു. മുൻ മുഖ്യമന്ത്രി എൻ.ഡി. തിവാരിയുടെ ഭാര്യ ഉജ്ജ്വല വീടൊഴിയുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എട്ടുമാസമായി കിടപ്പിലായ തിവാരി ഡൽഹിയിൽ ആശുപത്രിയിലാണ്. മുൻ മുഖ്യമന്ത്രിമാരായ മുലായം സിങ് യാദവ്, കല്യാൺ സിങ്, മായാവതി, രാജ്നാഥ് സിങ് എന്നിവർക്കും സർക്കാർ നോട്ടീസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.